എളയാവൂര്‍
പൂരങ്ങളില്‍ ഇളയതായ ഇളയപൂരത്തിന്റെ നാടായതിനാലാവാം ഇവിടം എളയാവൂരായത്. അല്ലെങ്കില്‍ പഴയകാലത്തെ ഊരുകളില്‍ ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ഊരാവാം എളാവൂര്‍, അതുമല്ലെങ്കില്‍ തൊട്ടടുത്തെ വലിയന്നൂരിലും ചെറിയ ഊരായതുമാവം എളയാവൂരെന്ന സ്ഥലനാമത്തിന് പിന്നില്‍ .ഇവിടെയാണ് പ്രസിദ്ധമായ എളയാവൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്തെ നികുതി പിരിവിന്റെ കേന്ദ്രമായിരുന്നു എളയാവൂരിലെ മേലെചൊവ്വ. പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയായി ചൂണ്ടിക്കാട്ടാവുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പണ്ട്കാലത്ത് തന്നെ മനസ്സിലാക്കിയിട്ടുള്ള സാക്ഷരരായ ജനവിഭാഗമാണ്. വിദ്യാഭ്യാസം നേടുന്നതിലും നല്കുന്നതിലും സവര്‍ണ അവര്‍ണ വ്യത്യാസം ഇവിടെ നിലനിന്നിരുന്നില്ല.







